പ്രമുഖ ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസസ് ബ്രാൻഡായ ഇംപെക്‌സ് മാജിക്ക് പാന്‍ എന്ന പേരില്‍ 600 വാട്ട്സ് മള്‍ട്ടി പര്‍പ്പസ് ഇലക്ട്രിക് കുക്ക് വെയര്‍ വിപണിയിലിറക്കി. നൂതന രീതിയിൽ വളരെ കുറഞ്ഞ ചിലവില്‍ പാചകം ചെയ്യാവുന്നതും മികച്ച ഗുണനിലവാരമുള്ള ഇത്തരത്തിലൊന്ന് വിപണിയില്‍ തന്നെ ആദ്യത്തേതാണ്. ആറ് വ്യത്യസ്ത പാചക മോഡുകളാണ് ഇതിനുള്ളത്. ഭക്ഷണം ചൂടോടുകൂടി വിളമ്പാൻ സാധ്യമാക്കുന്ന ഒരു വാം കുക്കിംഗ് മോഡും ഇതിലുണ്ട്.

ഭക്ഷണം തയാറാക്കുന്ന സമയം ലാഭിക്കുന്നതിനും, പ്രത്യേകിച്ച് ജോലിക്കാരായ അമ്മമാർക്കും ബാച്ചിലറായ ആളുകൾക്കും ഈ മാജിക് പാൻ വളരെയേറെ പ്രയോജനം ചെയ്യുന്നു. അരി, നൂഡിൽസ്, കഞ്ഞി, സൂപ്പ്, പൊരിച്ചതും ആവിയിൽ വേവിച്ചതുമായ ഭക്ഷണ ഇനങ്ങൾ എന്നിവ സാധാരണയിലും താരതമ്യേന വേഗത്തിലും തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യകരമായ പാചകത്തിന് ഫുഡ് ഗ്രേഡ് സ്റ്റീമർ ബൗൾ, പാചക എണ്ണ പരമാവധികുറച്ച് ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കുന്ന നോണ്‍ സ്റ്റിക്ക് സെറാമിക് പാന്‍, ടച്ച് കൺട്രോൾ പാനൽ, ഹീറ്റ് പ്രൂഫ്‌ ബോഡി, എര്‍ഗണോമിക് ഹാന്‍ഡില്‍, താങ്ങാവുന്ന വില എന്നിവ ഇംപെക്സ് മാജിക്ക് പാനിന്റെ പ്രത്യേകതയാണ്. വീടിനും ഓഫീസിനുമിടയിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ പാചകം ചെയ്യാൻ സമയമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ മാജിക്ക് പാൻ ഒരു വലിയ അനുഗ്രഹമാണെന്ന് ഇംപെക്സ്‌ മാനേജിംഗ് ഡയറക്ടർ നുവൈസ് സി പറഞ്ഞു.

October 20, 2022

Leave a comment

Please note, comments need to be approved before they are published.

Share information about your brand with your customers. Describe a product, make announcements, or welcome customers to your store.