Byline: 24News

തെന്നിന്ത്യയിലെയും ജി. സി.സി. രാജ്യങ്ങളിലെയും പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക്, ബ്രാൻഡായ ഇംപെക്സിന്റെ കിച്ചൻ അപ്ലയൻസസ് വിഭാഗത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത യുവ സൗത്ത് ഇന്ത്യൻ നടി കല്യാണി പ്രിയദർശൻ.

ജുനൈദ് സി (ഡയറക്ടർ, ഇംപെക്സ്), നിശാന്ത് ഹബാഷ് (മാർക്കറ്റിംഗ് മാനേജർ, ഇംപെക്സ്) എന്നിവരുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ വച്ച കല്യാണി ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചു. ( kalyani impex brand ambassador )

ഇംപെക്സ് അവരുടെ സമകാലികവും നൂതനവും സ്‌റ്റൈലിഷുമായ വീട്ടുപകരണങ്ങളിലൂടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ്. സ്നേഹം, പരിചരണം, പ്രസരിപ്പ് എന്നീ മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, ഇംപെക്സിന്റെ പുതിയ മുഖമായി ആരെയാണ് പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു. ഇന്ത്യൻ നടി കല്യാണി പ്രിയദർശന് ബ്രാൻഡിന്റെ പ്രധാന തത്വങ്ങളുമായി ഒരുപാട് സാമ്യമുണ്ടെന്ന് ഇംപെക്സ് വിശ്വസിക്കുന്നു. ബ്രാൻഡ് ഉയർത്തുന്ന മൂല്യങ്ങളും സമൂഹത്തിൽ അവർക്കുള്ള പ്രതിച്ഛായയും തമ്മിലുള്ള സമന്വയം ശ്രദ്ധേയമാണ്.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുകയും സമീപകാലത്ത് ബ്ലോക്ക്ബസ്റ്ററുകളിലൂടെ ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്ത നടിയാണ് കല്യാണി. 2017-ൽ ഹലോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന കല്ല്യാണി പരിശീലനം ലഭിച്ച നർത്തകി കൂടിയാണ്. വിവിധ സ്റ്റേജ് ഷോകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്

കല്യാണിയുടെ ചാരുത, യൗവനം, അഭിനയ മികവ്, വ്യക്തിത്വം എന്നിവ കാരണം ടൈംസ് ഓഫ് ഇന്ത്യയുടെ ‘ഏറ്റവും അഭിലഷണീയമായ സ്ത്രീകളുടെ പട്ടികയിൽ’ താരം ഇടം നേടിയിട്ടുണ്ട്. ഇതാണ് ഇംപെക്സ് കല്യാണിയെ അവരുടെ ബ്രാൻഡിന്റെ മുഖമായി തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യമെന്ന് സി. ജുനൈദ് പറഞ്ഞു

Read more on: Twentyfournews  

Leave a comment

Please note, comments need to be approved before they are published.

Share information about your brand with your customers. Describe a product, make announcements, or welcome customers to your store.